EBM News Malayalam

യൂറോ 4 ചട്ടങ്ങൾക്ക് അനുസൃതമായി ക്ലാസിക്, ബുള്ളറ്റ് ശ്രേണിയിലുള്ള ബൈക്കുകള്‍ പുറത്തിറക്കി

സുരക്ഷയ്ക്ക് കൂടുതൽ മുൻതൂക്കം നൽകികൊണ്ട് റോയൽ എൻഫീൽഡ് യൂറോ 4 ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള ക്ലാസിക്, ബുള്ളറ്റ് ശ്രേണിയിലുള്ള ബൈക്കുകളെ പുറത്തിറക്കി. പുതിയ യൂറോ-4 എമിഷൻ ചിട്ടാവട്ടങ്ങൾക്ക് അനുസൃതമായി സുരക്ഷാ സന്നാഹങ്ങളൊരുക്കിയ മോട്ടോർസൈക്കിളുകളെ യൂറോപ്പിലാണ് ആദ്യമിറക്കിയിരിക്കുന്നത്. 2017 എഡിഷനുകളായിട്ടായിരിക്കും പുതിയ ചട്ടങ്ങൾക്കനുസരിച്ചിട്ടുള്ള ബൈക്കുകളിറക്കുക. എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയ മോഡലുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ക്ലാസിക്, ബുള്ളറ്റ് ശ്രേണികൾക്ക് ഡ്യുവൽ ചാനൽ എബിഎസും ഡിസ്ക് ബ്രേക്കും അതേസമയം കോൺടിനെന്റൽ ജിടിക്ക് എബിഎസ് മാത്രമായിട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തി എന്നല്ലാതെ ഡിസൈനിൽ പരിഷ്കാരങ്ങളൊന്നും വരുത്തിയിട്ടില്ല. എൻജിൻ സംബന്ധിച്ചും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ ചില മാറ്റങ്ങൾ വരുത്തി ഇന്ത്യയിലും ബൈക്കുകളിറക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

Comments are closed, but trackbacks and pingbacks are open.