യുപി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്; 154 പഞ്ചായത്തുകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്. 24 ജില്ലകളിലായി 5 മുനിസ്സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 71 നഗര സഭകളിലേക്കും 154 പഞ്ചായത്തുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഷാംലി,മീറത്ത്, ആഗ്ര തുടങ്ങി മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ലകളില്‍ ആദ്യ ഘട്ടത്തിലുണ്ട്. കാണ്‍പൂര്‍ ജില്ലയിലും മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന്റെ ജില്ലയായ ഘോരക് പൂരിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 26 ആം തിയ്യതി രണ്ടാം ഘട്ട വോട്ടെടുപ്പും 29 ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും. അടുത്തമാസം 1 നാണ് വോട്ടെണ്ണല്‍.