യുഎഇയില്‍ അടുത്തമാസം പെട്രോള്‍, ഡീസല്‍ വില ഉയരുമെന്നു സൂചന
യുഎഇയിൽ ഡിസംബറിൽ പെട്രോൾ, ഡീസൽ വില വർധിക്കും. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 60 ഡോളറിനു മുകളിൽ എത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര രംഗത്തും വിലവർധന നടപ്പാക്കാൻ യുഎഇ ഊർജ മന്ത്രാലയം തീരുമാനിച്ചത്.
നവംബറിൽ ലിറ്ററിന് 2 ദിർഹം മൂന്ന് ഫിൽസുള്ള സൂപ്പർ 98 പെട്രോളിന് ഡിസംബറിൽ 2 ദിർഹം 15 ഫിൽസ് നൽകണം. സ്പെഷ്യലിന് രണ്ടു ദിർഹം നാല് ഫിൽസായിരിക്കും നിരക്ക്. ഇപ്പോൾ ഒരു ദിർഹം 92 ഫിൽസാണ് നിരക്ക്. ഇപ്ലസിന് 1.97 ആയിരിക്കും പുതിയ വില. നവംബറിൽ ലിറ്ററിന് 2 ദിർഹം 11 ഫിൽസുള്ള ഡീസൽ നിരക്ക് അടുത്ത മാസം രണ്ട് ദിർഹം 20 ഫിൽസായി ഉയരും. അന്താരാഷ്ട്ര തലത്തിലെ വിലനിലവാരവുമായി ബന്ധിപ്പിച്ചതോടെയാണ് എണ്ണവില ഓരോ മാസവും പുതുക്കാൻ യുഎഇ തീരുമാനിച്ചത്. ഈ വർഷം ഇത് എട്ടാം തവണയാണ് വർധന രേഖപ്പെടുത്തുന്നത്. ഉൽപാദനം കുറച്ചതോടെ വിപണിയിൽ വില ഉയരാൻ തുടങ്ങിയത് എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്.