EBM News Malayalam

മോഹന്‍ലാല്‍ സിനിമകള്‍ കുറയ്ക്കുന്നു

വരും വര്‍ഷങ്ങളില്‍ സിനിമകള്‍ കുറച്ചുവരികയാണെന്ന് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലുമെല്ലാം സ്വീകാര്യത വര്‍ധിക്കുന്നതിനിടെയാണ് താരം സിനിമകള്‍ കുറച്ച്‌ യാത്രകള്‍ക്കും വായനയ്ക്കും വിശ്രമത്തിനും സമയം കണ്ടെത്താന്‍ ഒരുങ്ങുന്നത്. ഓരോ സിനിമയ്ക്കു ശേഷവും 10 ദിവസം അവധിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, പലപ്പോഴും അത് നടക്കാറില്ല. 37 വര്‍ഷമായി സിനിമയിലാണെന്നും ഇതിനിടയില്‍ തന്റെ ഇഷ്ടങ്ങള്‍ക്കായി ജീവിക്കാന്‍ വേണ്ടത്ര സാധിച്ചിട്ടില്ലെന്നും പറയുന്ന ലാല്‍ പറയുന്നു. അവധി ആഘോഷിക്കുക തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും അഭിനയമില്ലാത്ത ലോകത്തും താന്‍ ഏറെ സന്തോഷവാനായിരിക്കുമെന്നും ലാല്‍ പറയുന്നു.

Comments are closed, but trackbacks and pingbacks are open.