മോദിക്കെതിരെ വിവാദപരാമര്‍ശം : കോണ്‍ഗ്രസ് നേതാവിനെതിരെ നിയമനടപടിയുമായി ബി ജെ പി എം പി
മുംബൈ: കോണ്‍ഗ്രസ് നേതാവിനെതിരെ നിയമനടപടിയുമായി ബി ജെ പി എം പി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ നിയമനടപടിയുമായി ബി ജെ പി എം പി അമര്‍ സാബ്ലെ. പുനെയിലെ നിഗ്ദി പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് അയ്യര്‍ക്കെതിരെ അമര്‍ പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കെതിരെയുള്ള അയ്യരുടെ പരാമര്‍ശം മനഃപൂര്‍വ്വമാണെന്നാണ് അമര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ അംഗമാണ് അമര്‍.പ്രധാനമന്ത്രിയെ നീച ആദ്മിഎന്ന് വിളിച്ച മണിശങ്കര്‍ അയ്യറുടെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അയ്യറെ സസ്പെന്‍ഡ് ചെയ്തിരുന്നു.