EBM News Malayalam

മൊബൈല്‍ ഫോണുകള്‍ക്ക് പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഫെബ്രുവരി 28നു ശേഷം ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് പാനിക് ബട്ടണ്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ പാനിക് ബട്ടണ്‍ അമര്‍ത്തുന്പോള്‍ 112 എന്ന എമര്‍ജന്‍സി നമ്ബരിലേക്കാണ് സന്ദേശം പോകുക. പാനിക് ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ 2018 ജനുവരി ഒന്നിനു ശേഷം രാജ്യത്ത് വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. 2017 ജനുവരി ഒന്നു മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാണെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉത്തരവിട്ടിരുന്നെങ്കിലും രണ്ടു മാസത്തേക്കുകൂടി കാലാവധി നീട്ടി നല്കുകയായിരുന്നു.

Comments are closed, but trackbacks and pingbacks are open.