മോദി രാജ്യത്തെ കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒബാമ
ദില്ലി: അമേരിക്കയും ഇന്ത്യയും ഒരുമിച്ചു നിന്നാൽ ഏതു പ്രശ്നവും പരിഹരിക്കാനാവുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദില്ലിയിൽ ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച് ശരിയായ വിക്ഷണമുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയെന്നും ഇന്ത്യയുടെ ഏകതയിൽ വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഒബാമ പറഞ്ഞു.
ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിങ്ങുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആധുനിക ഇന്ത്യയുടെ സമ്പ്ദ വ്യവസ്ഥയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടു വന്നത് മൻമോഹൻ സിങ്ങാണെന്നും ഒബാമ പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്ഥാനം എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു ഒബാമ.
എല്ലാവരേയും ഉൾക്കൊളുന്ന മികച്ച ലോകം കെട്ടിപ്പടുക്കാൻ നാലു നിർദേശങ്ങൾ സമ്മേളനത്തിൽ ഒബാമ നൽകി. രാജ്യങ്ങൾ മനുഷ്യനേയും യന്ത്രങ്ങളേയും ഒരുപോലെ പരിഗണിക്കണം. ടെക്നോളജിയിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് കൃത്യ സമയത്ത് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സമ്പത്തിലാണ് നിക്ഷേപങ്ങൾ നടത്തേണ്ടത്. അവരെ പഠിപ്പിക്കുകയും തൊഴിൽ പരിശീലിപ്പിക്കുകയും ചെയ്യുക. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് അവരെ ശക്തപ്പെടുത്താനും ഒബാമ നിർദേശിക്കുന്നുണ്ട്. ആഗോള താപനം പ്രതിരോധിക്കൽ ലക്ഷ്യം വെച്ചുള്ള പാരിസിലെ കാലാവസ്ഥാ കരാറിൽ മോദി സ്വീകരിച്ച നിലപാടിനെ ഒമ്പാമ പ്രശംസിച്ചു. എന്നാൽ നിലപാടിനെ എതിർത്ത അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല.