EBM News Malayalam

മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേര്‍സില്‍ ആശ ശരത്

മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേര്‍സില്‍ മോഹന്‍ലാലിന്‍റെ നായികയായി ആശ ശരത്. മേജര്‍ മഹാദേവനായും അച്ഛന്‍ മേജര്‍ സഹദേവനായും ഇരട്ട വേഷത്തിലാണ് ലാല്‍ എത്തുന്നത്. ഇതില്‍ മേജര്‍ സഹദേവന്‍റെ നായികാ കഥാപാത്രമായിരിക്കും ആശ ശരത് കൈകാര്യം ചെയ്യുക. നേരത്തേ മേജര്‍ രവി സംവിധാനം ചെയ്ത കര്‍മയോദ്ധയിലും ലാലിന്‍റെ ഭാര്യ ആയി ആശ ശരത് എത്തിയിരുന്നു. 1971ലെ ഇന്ത്യാ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാന്‍, ഉഗാണ്ട എന്നിവിടങ്ങളിലായിരുന്നു. ഒറ്റപ്പാലത്തും പട്ടാമ്ബിയിലും കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.

Comments are closed, but trackbacks and pingbacks are open.