EBM News Malayalam

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയന് ചുറ്റും സവര്‍ണ ഉപജാപക വൃന്ദം പ്രവര്‍ത്തിക്കുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ സമ്മര്‍ദമാണ് ദേവസ്വത്തിലെ മുന്നാക്ക സംവരണത്തിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടതായും വെള്ളാപ്പള്ളി പറഞ്ഞു. പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍കരിക്കരുത്. മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് കാണിച്ചത് ശരിയായ രീതിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Leave A Reply

Your email address will not be published.