മാര്‍ത്താണ്ഡവര്‍മ്മയില്‍ റാണ ദഗുപതിയുടെ നായികയായി അനുഷ്ക എത്തുന്നു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ റാണ ദഗുപതി നായകനായെത്തുന്ന മാര്ത്താണ്ഡവര്മ്മയിലൂടെ തെന്നിന്ത്യന്‍ താരറാണി അനുഷ്ക മലയാളത്തിലേക്കെത്തുമെന്ന് പുതിയ വാര്‍ത്തകള്‍.റാണ അടുത്തിടെ മലയാളത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ നായികയാരാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ തന്റെ പേജിലൂടെ തന്നെ എല്ലാ വിവരവും തുറന്നുപറയാമെന്ന് സംവിധായകന് കെ മധു അറിയിച്ചരുന്നു.
അനുഷ്ക മാര്‍ത്താണ്ഡവര്‍മ്മയില്‍ ഉമ്മിണിത്തങ്കയെന്ന കേന്ദ്ര കഥാപാത്രമായി എത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്മാവനായ രാമവര്‍മ്മയുടെ മകളാണ് ഉമ്മിണിത്തങ്ക. വളരെ ശക്തയായ കഥാപാത്രം കൂടിയാണിത്. ഏറെ പുതുമയുള്ള ഈ കഥാപാത്രമായി അനുഷ്ക വരുമോയെന്നുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാപ്രേമിയും.
ആയോധനമുറകളൊക്കെ അറിയാവുന്ന താരത്തെയാണ് ഈ കഥാപാത്രമായി പരിഗണിക്കുന്നത്. കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. റോബിന് തിരുമലയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചരിത്രപരമായ പ്രമേയങ്ങളില്‍ വേറെയും വലിയ പ്രൊജെക്ടുകള്‍ മലയാളത്തില്‍ ഒരുങ്ങുന്നുണ്ട്. ഏതായാലും പുതിയവര്ത്ത പ്രതീക്ഷ നല്‍കുന്നതാണ്.അനുഷ്കയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കാം.