EBM News Malayalam

മലയാളത്തിൽ പാടാൻ ഒരുങ്ങി അമല പോൾ

രതീഷിന്‍റെ സംവിധാനത്തിൽ മലയാളത്തിൽ പാടാൻ ഒരുങ്ങുകയാണ് അമല പോൾ.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസ് എന്ന ചിത്രത്തിലൂടെയാണ് അമല മലയാളത്തിൽ പാടാൻ ഒരുങ്ങുന്നത്. പുതിയ കാര്യങ്ങളിലേക്ക് കടക്കാൻ ശരിയായ സമയം ഇതാണെന്നാണ് അമല പറയുന്നത്. ഒരു ഫാസ്റ്റ്, അപ്പ്ബീറ്റ് നന്പറാണ് രതീഷ് ഒരുക്കുന്നത്. ഏറ്റവും അടുത്തായി തന്നെ ഗാനത്തിന്‍റെ റെക്കോഡിംഗും നടക്കും. അച്ചായൻസിനു വേണ്ടി ഒരു ഫോക്ക് സോംഗ് നടൻ പ്രകാശ് രാജും ആലപിക്കുന്നുണ്ട്. രതീഷിന്‍റെ സംഗീതം ഇഷ്ടപ്പെട്ട പ്രകാശ് രാജ് പാടാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു.

Comments are closed, but trackbacks and pingbacks are open.