EBM News Malayalam

മദ്യപിച്ച് ബഹളം വെച്ച ഭർത്താവിനെ ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ബെൽറ്റ് കൊണ്ട് ക്രൂരമായി അടിച്ചു കൊന്നു

ജെയ്പൂർ : മദ്യപിച്ച് ബഹളം വെച്ച ഭർത്താവിനെ ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ബെൽറ്റ് കൊണ്ട് ക്രൂരമായി അടിച്ചു കൊന്നു. വിമലാഭായി (31) ആണ് മരണപ്പെട്ടത് .രാജസ്ഥാനിലെ ജൽവാർ ജില്ലയിലാണ് സംഭവം. പ്രദേശ വാസികൾ വിവരം അറിയിച്ചിതിനെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഭർത്താവ് രാകേഷ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം രാകേഷ് മീണ സ്ഥിരമായി മദ്യപിച്ചിതിനു ശേഷം നിരന്തരമായി ഭാര്യയെ ശാരീരിക ഉപദ്രവം ഏൽപ്പിക്കാറുണ്ടെന്നാണ് പൊലീസിന് പ്രദേശവാസികളിൽ നിന്നും കിട്ടിയ വിവരം.മദ്യപിച്ചെത്തിയ രാകേഷ് ബഹളമുണ്ടാക്കിയത് വിമലഭായി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ബോധം പോയ വിമലഭായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു

Comments are closed.