ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ കോപ്പല്‍ ആശാനും സംഘവും കൊച്ചിയില്‍ എത്തി
കൊച്ചി:ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായിരുന്ന കോപ്പല്‍ ആശാന് അങ്ങനെ അവസാനം കൊച്ചിയിലേക്ക് തിരിച്ചെത്തി. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാനുള്ള തന്ത്രവുമായാകും ആശാന് വരുന്നത് എന്ന് മാത്രം. ഇന്ന് ഉച്ചയ്ക്കാണ് ജംഷദ്പൂര്‍ ടീം കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയാണ് ജംഷദ്പൂരും കേരളവും തമ്മിലുള്ള പോര്. ആശാന് മികച്ച സ്വീകരണം തന്നെ കേരള ആരാധകര്‍ വെള്ളിയാഴ്ച നല്‍കും എന്നാണ് കരുതപ്പെടുന്നത്. കേരളത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട് എന്നും ബ്ലാസ്റ്റേഴ്സിന്റെ ആരാധക കുടുംബത്തെ കാണാന്‍ ഇരിക്കുക ആണ് എന്നും ജംഷദ്പൂര്‍ ഫോര്‍വേഡ് ബെല്‍ഫോര്‍ട്ടും പറഞ്ഞു.
ആദ്യ മത്സരത്തില്‍ വിജയം കരസ്ഥമാക്കന്‍ കഴിയാത്ത ഇരു ടീമുകളും ജയം തന്നെയാകും വെള്ളിയാഴ്ച ലക്ഷ്യം വെക്കുക.