EBM News Malayalam

ബോംബെ ഹൈക്കോടതിയിൽ 135 പേഴ്സണൽ അസിസ്റ്റന്റ് ഒഴിവുകള്‍

ബോംബെ ഹൈക്കോടതിയിൽ പേഴ്സണൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 135 ഒഴിവുകളുണ്ട്. യോഗ്യത: ബിരുദം. നിയമത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന. കോടതിയിൽ ലോവർ ഗ്രേഡ് സ്റ്റെനോഗ്രാഫർ തസ്തികയിൽ 10 വർഷം അല്ലെങ്കിൽ ഹയർ ഗ്രേഡ് തസ്തികയിൽ എട്ടുവർഷം അല്ലെങ്കിൽ രണ്ട് തസ്തികകളിലും കൂടി 10 വർഷം മുൻപരിചയമുള്ളവർക്ക് യോഗ്യതയിൽ ഇളവ് പ്രതീക്ഷിക്കാം. ഇംഗ്ലീഷ് ഷോർട്ട് ഹാന്റിൽ മിനിട്ടിൽ 120 വാക്കും ടൈപ്പിങിൽ മിനിട്ടിൽ 50 വാക്കും വേഗവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.പ്രായം: 2016 ഡിസംബർ 16ന് 21നും 38നും ഇടയിൽ. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം: 15,600 39,100 രൂപ, 5400 രൂപ ഗ്രേഡ് പേ.
ബോംബെ ഹൈക്കോടതി (73). നാഗ്പൂർ ഹൈക്കോടതി ബഞ്ച് (29), ഔറംഗബാദ് ഹൈക്കോടതി ബഞ്ച് (33) എന്നിവിടങ്ങളിലായിരിക്കും നിയമനം. ഏതെങ്കിലും ഒരിടത്തേക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.അപേക്ഷാഫീസ് : 300 രൂപ. ഓൺലൈനായോ ചെലാൻ ഉപയോഗിച്ചോ ഫീസ് അടയ്ക്കാം. ചെലാൻ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിധം: www.bhc.mahaonline.gov.in, www.bombayhighcourt.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.വലുപ്പം 40 കെ.ബിയിൽ കൂടാൻ പാടില്ല. ഫോർമാറ്റ് jpg അല്ലെങ്കിൽ jpeg.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 6.

Comments are closed, but trackbacks and pingbacks are open.