ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്നു അനുരാഗ് താക്കൂറിനെ നീക്കി
ന്യൂഡല്‍ഹി: അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയേയും ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്നു സുപ്രീംകോടതി നീക്കി. പുതിയ ഭാരവാഹികളെ നിര്‍ദേശിക്കാനും സമിതി അംഗങ്ങളെ നിയോഗിക്കാന്‍ ഒരാഴ്ചത്തെ സമയവുമാണ് കോടതി നല്‍കിയിരിക്കുന്നത്. പുതിയ ഭരണസമിതി വേണമെന്നും ബിസിസിഐ യുടെ സമിതിയിലുള്ള 70 വയസ്സിന് മുകളിലുള്ളവര്‍ പോകട്ടെയെന്നുമുള്ള ലോധാ കമ്മറ്റിയുടെ നിര്‍ദേശം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. ലോധാകമ്മറ്റിയുടെ നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ച് ബിസിസിഐയുടെ നവീകരണത്തിന് നേരത്തേ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നു. ക്രിക്കറ്റിനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തില്‍ 2015 ലാണ് ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെ നിയോഗിച്ചത്. ഇതേ തുടര്‍ന്ന് ബിസിസിഐ യില്‍ കാര്യമായ മാറ്റം വേണമെന്ന ലോധകമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കമ്മറ്റി 2016 ല്‍ ആദ്യം തന്നെ നിര്‍ദേശം നല്‍കുകയും ഇത് ജൂലൈയില്‍ സുപ്രീംകോടതി അംഗീകരിക്കുകയും നിര്‍ദേശം പാലിച്ചോ എന്ന് ബിസിസിഐ യോട് ചോദിക്കുകയും നിര്‍ദേശം പാലിക്കാതിരുന്നതിന് ശകാരിക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബറില്‍ ബിസിസിഐ യുടെ അക്കൗണ്ടുകള്‍ കോടതി മരവിപ്പിക്കുകയും ന്യൂസിലന്റിന്റെയും ഇംഗ്ളണ്ടിന്റെയും ഇന്ത്യാ പര്യടന വേളയില്‍ അനുവദിക്കുകയും ചെയ്തിരുന്നു് ഡിസംബര്‍ 16 ന് നടന്ന വിചാരണയില്‍ ബിസിസിഐ ലോധാ കമ്മറ്റിയെ തള്ളുകയും മുന്‍ മന്ത്രി ജി കെ പിള്ളയെ സ്വതന്ത്ര ഓഡിറ്ററായി നിയോഗിക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. ലോധാ കമ്മറ്റിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അനുരാഗ് താക്കൂറിന് കനത്ത തിരിച്ചടിയാണ് വിധി.
Comments are closed, but trackbacks and pingbacks are open.