EBM News Malayalam

ബിഎസ്‌എഫ് ജവാന്‍റെ പരാതി അടിസ്ഥാന രഹിതമെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ബിഎസ്‌എഫ് ജവാന്‍റെ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിഎസ്ഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്‍റെ പരാതി അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചു. അതിര്‍ത്തിയില്‍ ജവാന്മാര്‍ക്ക് മോശം ഭക്ഷണം കഴിയ്ക്കേണ്ടി വരുന്നുവെന്നയിരുന്നു ബിഎസ്‌എഫ് ജവാന്‍റെ പരാതി. എന്നാല്‍ വ്യാപകമായ രീതിയില്‍ ഭക്ഷണത്തിന് എവിടെയും ക്ഷാമം ഇല്ലെന്നും കൃത്യമായ ഗുണനിലവാര പരിശോധന നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന അര്‍ധസൈനിക വിഭാഗത്തിലെ ജവാന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്നും പരാതികള്‍ ഗൗരവത്തോടെ കാണണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. മറ്റുള്ള ജവാന്‍മാര്‍ക്കാര്‍ക്കും പരാതിയില്ലെന്നും കൃത്യമായ ഭക്ഷണം സൈനിക ക്യാമ്ബുകളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ജവാന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കു.

Comments are closed, but trackbacks and pingbacks are open.