EBM News Malayalam

ബാഹുബലി 2 ഷൂട്ടിംഗ് നീളുന്നു പ്രതിസന്ധിയില്‍ പ്രഭാസ്

ബാഹുബലി രണ്ടാം ഭാഗം ഈവര്‍ഷം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഡിസംബറോടെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് സംവിധായകന്‍ എസ്‌എസ് രാജമൗലിയുള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് ജനുവരിയിലേക്കും നീണ്ടതോടെ പ്രതിസന്ധിയിലായത് ബാഹുബലിയായെത്തുന്ന പ്രഭാസാണ്. ജനുവരിയില്‍ പ്രഭാസിന്‍റെ അടുത്ത ചിത്രം ഷൂട്ടിംഗ് ആരംഭിക്കേണ്ടതായിരുന്നു. താരം മറ്റൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. അതിനായി തയാറെടുക്കേണ്ടതുമുണ്ട്. എന്നാല്‍ ബാഹുബലി ഷൂട്ടിംഗ് അവസാനിക്കാത്തതിനാല്‍ പ്രഭാസ് അടുത്ത ചിത്രം നീട്ടിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നീണ്ടു പോയെങ്കിലും ബാഹുബലി 2 ഏപ്രിലില്‍ തന്നെ തിയറ്ററില്‍ എത്തിക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

Comments are closed, but trackbacks and pingbacks are open.