EBM News Malayalam

ബാര്‍ കോഴ കേസ്; ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അട്ടിമറിച്ചുവെന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയക്ടര്‍ ഡിജിപി  ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് സംഘം സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശനുമേല്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി സമ്മര്‍ദംചെലുത്തി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കേസ് അന്വേഷിച്ച എസ്.പി സുകേശനെതിരെയും കേസെടുക്കാന്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവെന്നും, തുടരാന്വേഷണത്തില്‍ ഏകപക്ഷീയമായി നിര്‍ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Comments are closed, but trackbacks and pingbacks are open.