ബാര്‍ കോഴക്കേസ് : വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്ന് ഹൈകോടതി
കൊച്ചി: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന അപ്പീല്‍ ഹര്‍ജി ഹൈകോടതി തള്ളി. വിജിലന്‍സ് അന്വേഷണം തുടരെട്ടയെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി രേഖപ്പെടുത്തി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെ ബി.ജെ.പി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ നേട്ടത്തിനാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചതെന്ന നിരീക്ഷണത്തോടെയായിരുന്നു സിംഗിള്‍ബെഞ്ച് ഹരജി തള്ളിയത്. ഇൗ പരാമര്‍ശം ഡിവിഷന്‍ബെഞ്ച് നീക്കി. മാണി മന്ത്രിയായിരിക്കെ ബാര്‍ ലൈന്‍സ് പുതുക്കാന്‍ ബാര്‍ ഉടമകളില്‍നിന്ന് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലിെന്റ അടിസ്ഥാനത്തിലായിരുന്നു കേസ്.