ബാബരി മസ്ജിദ് ഭൂമി: സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ചു
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ വാദംകേള്‍ക്കുന്നത് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല് നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് കേസില്‍ അന്തിമവാദം സുപ്രീംകോടതിയില്‍ തുടങ്ങുന്നത്.
1992 ഡിസംബര്‍ ആറിനാണ് മുതിര്‍ന്ന ആര്.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.