EBM News Malayalam

ബന്ധു നിയമന വിവാദം; വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം : ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്‍റെ എംഡിയാക്കി പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച് എന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. നിയമനത്തിന്‍റെ ചുമതലയുള്ള റിയാബ് തയ്യാറാക്കിയ രണ്ടുപേരുടെ പട്ടിക തള്ളി, മതിയായ യോഗ്യതയില്ലാത്ത സുധീറിനെ നിയമിക്കാന്‍ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ നിര്‍ദ്ദേശിച്ചു.  പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരും പ്രതികളായ വിജിലന്‍സിന്‍റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

Comments are closed, but trackbacks and pingbacks are open.