ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; “സാഗര്‍’ ഭീതിയില്‍ തീരം: കേരളത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി ന്യൂനമര്‍ദം രൂപപ്പെട്ടത് വീണ്ടും ചുഴലിക്കാറ്റ് സൃഷ്ടിക്കുമോയെന്ന് ആശങ്കയുണര്‍ത്തുന്നു. ആന്‍ഡമാനില്‍ നിന്നാരംഭിച്ച് ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെത്തിയ ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പുതിയ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നാകും പേരെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.