EBM News Malayalam

ബംഗളുരുവില്‍ പെൺകുട്ടിയെ അപമാനിച്ച സംഭവം; പ്രതികള്‍ പിടിയില്‍

ബംഗളുരു: പുതുവർഷദിനത്തിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പന്ത്രണ്ട് പേരിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രധാനപ്രതിയും യുവതിയെ കടന്നുപിടിച്ച ലെനോ എന്നയാളും ഇതിൽ ഉൾപ്പെടും. പെൺകുട്ടി താമസിക്കുന്ന പരിസരത്തു തന്നെയുള്ളയാളാണ് ലെനോ. ഇയാൾ ബി.കോം വിദ്യാർത്ഥിയാണ്. അയ്യപ്പ, രാജു, ചിന്നു എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ, സ്കൂട്ടർ ഓടിക്കുന്നതായി കാണുന്നത് അയ്യപ്പനെയാണ്. ഈസ്റ്റ് ബംഗളുരു സ്വദേശികളാണ് നാലു പ്രതികളും. ബാക്കി പ്രതികളിലൊരാൾ കൊറിയർ ഡെലിവറി ബോയിയാണ്. മറ്റൊരാൾ ഹോട്ടൽ ജീവനക്കാരനും.

Comments are closed, but trackbacks and pingbacks are open.