EBM News Malayalam

ഫഹദ് ഫാസിലും വിനീത് കുമാറും വീണ്ടും ഒന്നിക്കുന്നു

ഫഹദ് ഫാസിലും നടനും സംവിധായകനുമായ വിനീത് കുമാറും വീണ്ടും ഒന്നിക്കുന്നു. ഇപ്പോൾ വി.കെ.പിയുടെ കെയർഫുൾ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് വിനീത്. കെയർഫുള്ളിന്റെ ചിത്രീകരണം പൂർത്തിയായതിന് ശേഷം ജൂലായിൽ ഫഹദ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. വി.കെ.പിയുടെ ചിത്രത്തിൽ മാദ്ധ്യമപ്രവർത്തകന്‍റെ വേഷമാണ് വിനീതിന്. വിജയ് ബാബു, പാർവതി നന്പ്യാർ, ജോമോൾ, സന്ധ്യ രാജു എന്നിവരാണ് കെയർഫുള്ളിലെ അഭിനേതാക്കൾ. അതേസമയം ദിലേഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും റാഫിയുടെ റോൾ മോഡൽസ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഫഹദിപ്പോൾ.

Comments are closed, but trackbacks and pingbacks are open.