EBM News Malayalam

പ്രിഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരി 10ന്

പ്രിഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരി 10ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റിലീസിംഗ് തീയതി ഉറപ്പിച്ച കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ കംപ്ലീറ്റ് ഹൊറര്‍ ത്രില്ലര്‍ എന്ന വിശേഷണത്തോടെ ഏറെ പ്രതീക്ഷള്‍ ഉണര്‍ത്തിയിട്ടുണ്ട്. പ്രിയ ആനന്ദ് നായികയാകുന്ന ചിത്രത്തില്‍ സുദേവ് നായരും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലുണ്ട്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നും അഭ്യൂഹമുണ്ട്.

Comments are closed, but trackbacks and pingbacks are open.