EBM News Malayalam

പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയില്‍, സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം രേഖകള്‍ ഒരു കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ ആര്‍ക്കും വ്യാജമായി നിര്‍മിച്ചെടുക്കാന്‍ പറ്റുന്നതാണ്. അന്വേഷണത്തിന് ഉത്തരവിടാന്‍ തക്കമുള്ള തെളിവായി ഇതിനെ കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഗുജാറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്രമോദി സഹാറാ ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങിയതിന്‍റെ തെളിവ് ആദായ നികുതി വകുപ്പിന്‍റെ കയ്യിലുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇതിന് പുറമെ ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് മോദി കോഴവാങ്ങിയതിന്‍റെ രേഖകള്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിച്ചിരുന്നു. കോഴ വാങ്ങിയ കൃത്യമായ ദിവസം അടക്കം വ്യക്തമാക്കിയായിരുന്നു ഇരുവരും ആരോപണം ഉന്നയിച്ചത്. എന്നാല്‍ രാഷ്ട്രീയക്കാരായ ആര്‍ക്കും സഹാറ ഗ്രൂപ്പ് പണം നല്‍കിയതായി തെളിവില്ലെന്ന് ഐ.ടി സെറ്റില്‍മെന്റ് കമ്മിഷന്‍ നീരിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണ്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Comments are closed, but trackbacks and pingbacks are open.