EBM News Malayalam

പ്രതിരോധ വകുപ്പിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രതിരോധ വകുപ്പിന് കീഴിലുള്ള എച്ച്.ക്യു. മദ്രാസ് എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്റർ ബംഗളുരു വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലാർക്ക് 1യോഗ്യത: 12ാം ക്ലാസ് തത്തുല്യം. ഇംഗ്ലീഷിൽ മിനിട്ടിൽ 35 വാക്കും ഹിന്ദിയിൽ 30 വാക്കും ടൈപ്പിംഗ് വേഗം.

സ്റ്റോർ കീപ്പർ 2
യോഗ്യത: ഹയർ സെക്കൻഡറി തത്തുല്യം.

ടൈപ്പ് റൈറ്റർ / കമ്പ്യൂട്ടർ മെക്ക് 1
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ഒരുവർഷം മുൻപരിചയം. കമ്പ്യൂട്ടർ, ടൈപ്പ് റൈറ്റർ എന്നിവയുടെ മെക്കാനിക് ജോലികൾ അറിഞ്ഞിരിക്കണം.

സിവിൽ ട്രേഡ് ഇൻസ്ട്രക്ടർ (പെയിന്റർ ആൻഡ് ഡെക്കറേറ്റർ 2, മേസൺ 3, പ്ലാന്റ് ഡ്രൈവർ 1, റജിമെന്റൽ സർവേയർ 1, കാർപെന്റർ ആൻഡ് ജോയിനർ 2, എൻജിൻ ആർട്ടിഫൈസർ 1, ഫിറ്റർ 1)
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. അനുബന്ധ ട്രേഡിൽ എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സി

കുക്ക് 92
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. പാചകത്തിൽ പ്രാവീണ്യം.

ബൂട്ട് മേക്കർ 19
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. കാൻവാസ്, ടെക്സ്റ്റൈൽസ്, ലെതർ റിപ്പയർ എന്നിവയിൽ പരിചയം.

ലാസ്കർ 7
യോഗ്യത: പത്താം ക്ലാസ് തത്തുല്യം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (വാച്ച്മാൻ 6, ഗാർഡനർ 2, മെസഞ്ചർ 5,സഫായിവാല 47)യോഗ്യത: പത്താം ക്ലാസ് തത്തുല്യം. അനുബന്ധ മേഖലകളിൽ പരിചയം അഭിലഷണീയം.

വാഷർമാൻ 27
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. മിലിട്ടറി വസ്ത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം.

ബാർബർ 27
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ബാർബർ ജോലിയിൽ പ്രാവീണ്യം.

ടെയ്ലർ 2
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. തയ്യൽജോലികളിൽ പ്രാവീണ്യം.
പ്രായം: 18നും 25നും ഇടയിൽ. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.indianarmy.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക ലഭ്യമാണ്. പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അയയ്ക്കണം. ഇതോടൊപ്പം സംവരണ സർട്ടിഫിക്കറ്റുകളുടെ മാതൃകയും സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷിൽ വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഓഫീസറെക്കൊണ്ട് അല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയത് ചേർക്കണം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചശേഷം അപേക്ഷിക്കുക. കവറിന് മുകളിൽ FOR THE POST OF ….. UNDER CIVILIAN DIRECT RECRUITMENT എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Civilian Establishment Officer, Civilian Recruitment Cell, HQ MEG & Centre, Sivan Chetty Garden Post, Bangalore – 560 042. രജിസ്റ്റേർഡ് ആയി വേണം അയയ്ക്കാൻ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 17
</div>

Comments are closed, but trackbacks and pingbacks are open.