പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് വിഴിഞ്ഞം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു
വിഴിഞ്ഞം: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് തലസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം 11 മണിയോടെ മന്ത്രി മടങ്ങും. 96 മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് റവന്യുവകുപ്പിന്റെ കണക്ക്.
ഇന്നലെ വൈകിട്ടോടെ കന്യാകുമാരിയിലെത്തിയ പ്രതിരോധമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരിന്നു. രാവിലെ 9 മണിയോടെ റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തിയ മന്ത്രി ഇവിടുത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വിഴിഞ്ഞം.പൂന്തുറ,അടിമലത്തുറ മേഖലകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തുന്നത്. തുടര്‍ന്ന് 11 മണിയോടെ മന്ത്രി മടങ്ങും. അതേസമയം 690 മത്സ്യത്തൊഴിലാളികളെ ഇതുവരെ രക്ഷപെടുത്തിയെന്നാണ് റവന്യൂവകുപ്പിന്രെ കണക്ക്. ഇനി 96 പേരെയാണ് രക്ഷപെടുത്താനുള്ളത്.
അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇതിനായി ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.