പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ പോസ്റ്റര്‍ വൈറലാകുന്നു
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആദി.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.ജീത്തു ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ,സംവിധാനം എന്നിവ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.ഷറഫുദ്ദീന്, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ആദിയുടെ നിര്‍മ്മാണം.