സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പെണ്ണൊരുത്തി എന്ന ഹ്രസ്വചിത്രം. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജ നടി മഞ്ജുവാര്യര്‍ക്ക് നല്കി ചിത്രത്തിന്റെ സി ഡി പ്രകാശനം ചെയ്തു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പെണ്ണൊരുത്തി എന്ന ഹ്രസ്വചിത്രം ഒരുക്കിയത്. സ്ത്രീയെ സ്വതന്ത്രവ്യക്തിയായി കാണുക എന്ന സന്ദേശമാണ് പെണ്ണൊരുത്തി. സ്ത്രീയുടെ സുരക്ഷ അവളുടെ സന്തോഷത്തിലാണെന്ന് മുഖ്യാതിഥി മഞ്ജുവാര്യര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും സംസ്ഥാന വനിതവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സുധികൃഷ്ണനാണ് സംവിധാനം.