പുതിയ മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് വിപണിയിലെത്തുന്നു
മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് വരുന്നു. ഇതു സംബന്ധിച്ച പരസ്യത്തിലൂടെയാണ് ലിമിറ്റഡ് എഡിഷന്റെ വരവിനെ മാരുതി പുറംലോകത്തെ അറിയിച്ചത്. ഒരുപാടു പ്രത്യേകതകളോടെയാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് എത്തുക എന്നുറപ്പായിക്കഴിഞ്ഞു. കാറിന്റെ ലുക്കില്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ ദൃശ്യമാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് ലഭ്യമാകും. ലിമിറ്റഡ് എഡിഷന് പെട്രോള്‍ ഓപ്ഷന് 5. 45 ലക്ഷം രൂപയും, ഡീസലിനു 6.39 ലക്ഷം രൂപയുമാണു മാരുതി വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വില.
ബേസ് മോഡലുമായി താരതമ്യം ചെയ്യുമ്ബോള്‍ കാറിന്റെ ഉള്‍വശത്തു ചില മാറ്റങ്ങള്‍ ലിമിറ്റഡ് എഡിഷനിലുണ്ടാകും. കാറിന്റെ ബോണറ്റ്, റൂഫ്, ഡോര്‍ എന്നിവിടങ്ങളില്‍ ഡീക്കലുകളുണ്ടാകും. ഇതു കാറിനൊരു സ്പോര്‍ട്ടി ലുക് നല്കുന്നതിനു സഹായകമാകും. ഡ്യുവല്‍ ടോണ്‍ സീറ്റ് അപ്ഹോള്‍സ്റ്ററി, കാറിന്റെ എക്സ്റ്റീരിയറിനോട് മാച്ചു ചെയ്യുന്ന സ്റ്റിയറിങ് റാപ്പ് എന്നിവയെല്ലാം ലിമിറ്റഡ് എഡിഷനിലുണ്ടാകും. ഒരു പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്വിഫ്റ്റ് ലിമിറ്റ് എഡിഷനില്‍ ഒരുക്കിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് ഓട്ടൊ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റിയുള്ള ടച്ച് സ്ക്രീന്‍ ഇതിന്റെ ഭാഗമായുണ്ടാകും. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടൊ എക്സ്പോയിലായിരിക്കും സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷനെ ഔദ്യോഗികമായി അവതരിപ്പിക്കുക.