പാര്‍ഥിവ് പട്ടേലിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായേക്കും
ന്യൂഡല്‍ഹി: ഗുജറാത്ത് ക്രിക്കറ്റ് ടീം നായകന് പാര്‍ഥിവ് പട്ടേലിന് ഇന്ത്യക്കൊപ്പമുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായേക്കും. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ പട്ടേലിന് രഞ്ജി ട്രോഫി മല്‍സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടി നല്‍കുന്നത്. 32 കാരനായ പട്ടേലിന്റെ വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഇന്ത്യക്കുവേണ്ടി 23 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച പാര്‍ഥിവിന്റെ സമ്ബാദ്യം 33.77 ശരാശരിയില്‍ 1809 റണ്‍സാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പാര്‍ഥിവിനെ വൃധിമാന്‍ സാഹയ്ക്ക് പകരക്കാരനായി ടീമിലേക്ക് പരഗണിച്ചിരുന്നെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. 2016ല്‍ ഇംഗ്ലണ്ടിനെതിരെയാണ് പാര്‍ഥിവ് അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചത്.