പത്മാവതി വിവാദത്തില്‍ ഇടപെട്ടു കമല്‍ ഹാസന് രംഗത്ത്
ചെന്നൈ: ബോളിവുഡ് ചിത്രം പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് കമല്‍ ഹാസന് രംഗത്തെത്തിയിട്ടുള്ളത്. ദീപിക പദുകോണിന്റെയും പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീലാ ബെന്‍സാലിയുടെയും തലയ്ക്ക് 10 കോടി വിലയിട്ട ഹരിയാണ ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കമല്‍ ഹാസന്റെ ട്വീറ്റ്. സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ 13ാം നൂറ്റാണ്ടിലെ രാജകുമാരിയായിരുന്ന റാണി പത്മിനിയുടെ റോളിലാണ് ദീപിക പദുകോണ്‍ എത്തുന്നത്.
ചിത്രം രജ്പുത് ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് രജ്പുത് കര്‍ണിസേനയും സംഘപരിവാര്‍ സംഘടനകളും സിനിമയ്ക്കെതിരെ വാളെടുത്ത് രംഗത്തെത്തിയിട്ടുള്ളത്. 200 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സം മൂലം റിലീസ് നീളുമെന്നുറപ്പായിട്ടുണ്ട്.
ഉണരാനും ചിന്തിക്കാനും സമയമായി
എനിക്ക് ദീപികയുടെ തല രക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന കമല്‍ ഹാസന് ശരീരത്തേക്കാള്‍ അവരുടെ തലയെ ബഹുമാനിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ദീപികയ്ക്ക് സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് ആവശ്യപ്പെടുന്ന താരം തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കാനും ചിന്തിക്കാനും സമയമായെന്നും കമല്‍ ഹാസന് ട്വീറ്റില്‍ കുറിക്കുന്നു.
പത്മാവതി രജ്പുത് രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നുമാണ് രജ്പുത് സംഘടനകളും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്. ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബിജെപി നേതാവ് ബെന്‍സാലിയുടെ തലകൊയ്യണമെന്നും രണ്‍വീറിന്റെ കാലൊടിക്കണമെന്നുമുള്ള ആഹ്വാനങ്ങളുമായി ബിജെപി നേതാവ് സൂരജ് പാല് അമു രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഹരിയാണ മാധ്യമ കോ ഓര്‍ഡിനേറ്ററാണ് സൂരജ് പാല്. രണ്‍വീറിന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ബിജെപി നേതാവ് മുഴക്കിയിരുന്നു.
പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീലാ ബെന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത നേതാവ് ഈ കൃത്യം ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. നേരത്തെ ബന്‍സാലിയുടെ കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഛത്രിയ സമാജം എന്ന സംഘടനയെ സൂരജ് പാല് അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന രണ്‍വീറിന്റെ പ്രസ്താവനയായിരുന്നു ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.
രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന് ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നു ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ചിത്രം നിരോധിക്കാനുള്ള ഹര്‍ജികള്‍ രണ്ട് തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന് സര്‍ക്കാരും സിനിമയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പത്മാവതി നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിഷേധിച്ചത്.
വിവാദങ്ങള്‍ അവസാനിക്കുന്നില്ല വിവാദം തുടക്കത്തിലേ രണ്‍വീര്‍ സിംഗും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്മാവതിയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അസംഖ്യം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉടലെടുത്തത്. ചിത്രത്തിലെ ചില റൊമാന്‍സ് സീനുകളെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങളോ ടെ സംവിധായകന് ബെന്‍സാലിയെ ആക്രമിക്കുന്നതിനും ഷൂട്ടിംഗ് സെറ്റുകള്‍ തല്ലിത്തകര്‍ക്കുന്നതിലും വരെ എത്തിച്ചിരുന്നു. രാജ് പുത് കര്‍ണി സേനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയതും സെറ്റ് തല്ലിത്തകര്‍ത്തതും. ജയ്പൂരിലെ ജയ്ഗര്‍ കോട്ടയില്‍ ഷൂട്ടിംഗ് നടക്കുമ്ബോഴായിരുന്നു സംഭവം.
പത്മാവതി റിലീസുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇറക്കാന്‍ ദീപിക ഇന്ത്യയുടെ പ്രസിഡന്റല്ലെന്ന വാദവുമായി രജപുത് കര്‍ണി സേനാ തലവന്‍ കല്‍വി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ റാണി പത്മാവതിയെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകിയായി ചിത്രീകരിച്ചാല്‍ ആര്‍ക്കാണ് പൊറുക്കാന്‍ കഴിയുകയെന്ന് ചോദിക്കുന്ന കര്‍ണി സേന ചിത്രം എതു വിധേനയും റിലീസ് ചെയ്യുമെന്ന ദീപികയുടെ പ്രസ്താവനയെയും ചോദ്യം ചെയ്യുന്നു. ദീപിക ഇന്ത്യയുടെ പ്രസിഡന്റല്ലെന്നും തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ണി സേന തലവന്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണി സേന മാത്രമല്ല, സമൂഹത്തിലെ ഓരോരുത്തരും ചിത്രത്തിനെതിരെ മുന്നോട്ടുവരണമെന്നും കെല്‍വി ആഹ്വാനം ചെയ്യുന്നു.
സുപ്രീം കോടതി തള്ളി വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്ബായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി. പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്, അതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളിക്കളയുകയായിരുന്നു.
രാജ്യത്ത് പത്മാവതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയ്ക്ക് രാജസ്ഥാന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര് സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജ്പുത് കര്‍ണിസേന അംഗങ്ങള്‍ ദീപിക പദുകോണിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. . സര്ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന് മുഖ്യമന്ത്രിയുടെ നീക്കം.