പത്മവാതിയുടെ റിലീസിങ് നീട്ടിവെക്കുമെന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മാതാക്കള്‍
മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസിങ് നീട്ടിവെക്കുമെന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മാതാക്കള്‍. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് പ്രൊഡക്ഷന്‍ ഹൗസായ വിയാകോം 18 പിക്ചേഴ്സിന്റെ ചീഫ് ഒാപറേറ്റിങ് ഒാഫീസര്‍ അര്‍ജിത് ആന്താരെ പ്രതികരിച്ചു. കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം ടിറ്ററില്‍ കുറിച്ചു.
രജപുത് സംഘടനകളുടെ പ്രതിഷേധം ഭയന്ന് ചിത്രത്തിന്റെ റിലീസിങ് അണിയറക്കാര്‍ തന്നെ ജനുവരി 12ലേക്ക് നീട്ടിവെക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് അദ്ദേഹം നിഷേധിച്ചത്.
അതേസമയം, ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സെന്‍സര്‍ ബോര്‍ഡും ചിത്രത്തിനെതിരെ രംഗത്തുവന്നു. സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി ചിത്രം തിരിച്ചയച്ചു. അതിനാല്‍ റിലീസിങ് നിശ്ചയിച്ചിരിക്കുന്ന ഡിസംബര്‍ ഒന്നിന് മുമ്ബ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാനിടയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡിെന്റ അനുമതിക്കായി പത്മാവതി സമര്‍പ്പിച്ചത്.
ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച നടി ദീപിക പദുകോണിനും നടന് രണ്‍വീര്‍ സിങ്ങിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജപുത് സംഘടനകളുടെ ഭീഷനണിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് സുരക്ഷയൊരുക്കിയത്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.