EBM News Malayalam

പട്ടാമ്പി നെഹ്റു കൊളജിലെ ജിഷ്ണുവിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശ്ശൂര്‍: പട്ടാമ്പി നെഹ്റു കൊളജിലെ ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ജിഷ്ണു. അന്നേ ദിവസം നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചതിന് അധ്യാപകനും പ്രിന്‍സിപ്പലും വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നുമാണ് കോളജ് അധികൃതരുടെ വാദം. എന്നാല്‍ സംഭവത്തില്‍ കോളേജിന്‍റെ വാദങ്ങള്‍ കേരള സങ്കേതിക സര്‍വകലാശാല തള്ളിക്കളഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ വച്ച്‌ മര്‍ദ്ദിച്ചതായും മൂക്കിലെ മുറിവ് ഇതിന്‍റെ തെളിവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളെപ്പറ്റി അന്വേഷണമുണ്ടാകും. അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സംഘം കോളജിലെത്തി തെളിവെടുക്കും. അധ്യാപകരുള്‍പ്പെടെയുള്ളവരില്‍ നിന്ന് സംഘം മൊഴിയെടുത്തേക്കുമെന്നും സൂചനയുണ്ട്.

Comments are closed, but trackbacks and pingbacks are open.