EBM News Malayalam

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജ്രിവാള്‍ മത്സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. പഞ്ചാബില്‍ നിന്നുള്ളയാള്‍ തന്നെയാകും അവിടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആകുകയെന്നും കെജ്രിവാള്‍ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.