പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വില വരുന്ന സ്ഫോടവസ്തുക്കൾ എക്സൈസ് സംഘം പിടികൂടി
പാലക്കാട് : പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വില വരുന്ന 6250 കിലോഗ്രാം സ്ഫോടക വസ്തുക്കൾ എക്സൈസ് സംഘം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പച്ചക്കറി ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
25 കിലോ വീതമുള്ള 75 പെട്ടികളിൽ ഒളിപ്പിച്ച ഡിറ്റനേറുകയാണ് എക്സൈസ് സംഘം പിടികൂടിയത്. അതേസമയം സംഭവസ്ഥലത്ത് നിന്നു തന്നെ ലോറിയുടെ ഡ്രൈവറും ക്ലീനറുമായ സേലം ആത്തൂർ സ്വദേശികളായ ഇളവരശൻ , കാർത്തി എന്നിവരെ പിടികൂടി. കോയമ്ബത്തൂരിൽ നിന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവയെന്നാണ് വിവരം.
Comments are closed.