EBM News Malayalam

നോട്ട് നിരോധനം; വിവാരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നല്‍കാനാവില്ല ആര്‍ബിഐ

ന്യൂഡല്‍ഹി: ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍റെയോ അഭിപ്രായം നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. ചോദ്യം വിവാരാവകാശ നിയമ പരിധിയില്‍ പെടുന്നതല്ലെന്ന് അറിയിച്ചാണ് ആര്‍.ബി.ഐ മറുപടി പറയാന്‍ വിസമ്മതിച്ചത്. വിവാരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് ഇക്കാര്യത്തില്‍ ഉത്തരം നല്‍കാനാവില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചത്. ജലന്ദറില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്നയാണ് നവംബര്‍ എട്ടിനെടുത്ത നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ആര്‍.ബി.യ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നല്‍കാനാവുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ലെന്നും ആര്‍.ബി.ഐ. അപേക്ഷകനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസനയച്ച അപേക്ഷയും നിരസിച്ചിരുന്നു. നോട്ട് നിരോധനം പ്രധാനമന്ത്രിയെടുത്ത സ്വന്തം തീരുമാനമായിരുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഇതിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

Comments are closed, but trackbacks and pingbacks are open.