നേപ്പാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; ചരിത്രനേട്ടവുമായി ഇടതുസഖ്യം ഭരണത്തിലേക്ക്
നേപ്പാള്‍: നേപ്പാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടവുമായി ഇടതുസഖ്യം അധികാരത്തിലേക്ക്. 84 പാര്‍ലമെന്റ് സീറ്റുകളില്‍ ഇടതു സഖ്യം വിജയിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചത്.
നേപ്പാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 165 സീറ്റിലേക്കായിരുന്ന നേരിട്ടുള്ള മത്സരം. വോട്ടെണ്ണിയ 84 സീറ്റുകളില്‍ ഇടതു സഖ്യം വിജയിച്ചു. 31 സ്ഥലങ്ങളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. യുഎംഎല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി കെപി ശര്‍മ ഓലി, മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ എന്നിവര്‍ വന്‍ ലീഡ് നേടി. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് 13 സീറ്റുകളിലാണ് ജയിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് നേപ്പാള്‍- യൂനിഫൈഡ് മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് പാര്‍ട്ടി 59 സീറ്റിലും സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ 22 സീറ്റിലും വിജയിച്ചു. മാദേശി പാര്‍ട്ടികള്‍ക്ക് 5 സീറ്റുകളും ലഭിച്ചു. ഉപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഫോറം രണ്ടും രാഷ്ട്രീയ ജനത പാര്‍ട്ടി മൂന്നും സീറ്റുകള്‍ നേടി. നവംബര്‍ 26നും ഡിസംബര്‍ ഏഴിനുമായിരുന്നു രണ്ടുഘട്ടങ്ങളിലായി നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.