EBM News Malayalam

നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 4മുതല്‍ മാര്‍ച്ച് 8വരെ; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ന്യൂഡല്‍ഹി: തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിന് ആരംഭിച്ച് മാര്‍ച്ച് എട്ട് വരെ, ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍പ്രദേശ് കൂടാതെ മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 690 മണ്ഡലങ്ങളിലായി 16 കോടി ജനങ്ങള്‍ 185000പോളിങ്ങ് സ്‌റ്റേഷനുകളില്‍ വോട്ടവകാശം വിനയോഗിക്കും. മാര്‍ച്ച് 11 നാണ് അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വന്നു. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടവും മണിപ്പൂരില്‍ രണ്ടു ഘട്ടവുമായി തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ ഫെബ്രുവരി 11 ന് ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് നടക്കും. 15, 19, 23, 27 മാര്‍ച്ച 4, 8 എന്നി തിയതികളിലായാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.

117 മണ്ഡലങ്ങള്‍ വരുന്ന പഞ്ചാബില്‍ ഫെബ്രുവരി നാലിന് 70 മണ്ഡലങ്ങള്‍ വരുന്ന ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും 60 ഇടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ഒന്നാം ഘട്ടം മാര്‍ച്ച് 4നിലും രണ്ടാംഘട്ടം മാര്‍ച്ച് 8നും നടക്കും. ഒറ്റഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന ഗോവയില്‍ ഫെബ്രുവരി 4നും തിരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.

Comments are closed, but trackbacks and pingbacks are open.