EBM News Malayalam

നടി സാവിത്രിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ കീർത്തി

തെലുങ്കു – തമിഴ് ഭാഷകളിലായി ഒരുക്കുന്ന കഴിഞ്ഞകാല നടി സാവിത്രിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ കീർത്തിയാണ് നായികയാവുന്നു. സാമന്തയാണ് ചിത്രത്തിൽ സാവിത്രിയെ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന സാമന്തയുടെ കഥാപാത്രത്തിലൂടെയാണ് സാവിത്രിയുടെ കഥ വിവരിക്കുന്നതെന്നും പറയുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള സമ്മതം കീർത്തി അറിയിച്ചു. ഇപ്പോൾ ലണ്ടനിലാണ് താരം. തിരികെ എത്തിയശേഷം സിനിമയുടെ കരാറിൽ ഒപ്പുവയ്ക്കും. മഹാനദിയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.