EBM News Malayalam

നടി ഗൗതമി വീണ്ടും സിനിമയില്‍ സജീവമാകുന്നു

കമല്‍ ഹാസ്സനുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയില്‍ സജീവമാകുകയാണ് നടി ഗൗതമി. വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പിറ്റി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് താരങ്ങള്‍. ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അമ്മയാണ്. അമ്മയുടെയും മകന്‍റെയും ജീവിതത്തിലേയ്ക്ക് മറ്റൊരു കുടുംബം എത്തുമ്പോഴുള്ള മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ശ്വേത മേനോന്‍, രഞ്ജി പണിക്കര്‍, ലിയോണ ഷേണായി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. തലശ്ശേരിയും മുംബൈയുമാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. രമേഷ് നാരായണ്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.

Comments are closed, but trackbacks and pingbacks are open.