നടിയെ ആക്രമിച്ച കേസ്: ദിലീപുള്‍പ്പെടെ 12 പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. 19 ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്. കേസിലെ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പെടെയുള്ള 12 പ്രതികള്‍ക്കാണ് സമന്‍സ് അയച്ചത്. ഈ മാസം 19 ന് പ്രതികള അങ്കമാലി മജിസ്ടേറ്റ് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വിചാരണ കോടതിയിലേക്ക് കേസ് കൈമാറുന്നതിന്റെ ഭാഗമായാണ് പ്രതികള്‍ക്ക് സമന്‍സ് അയച്ചത്. ദിലീപ് എട്ടാം പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പിച്ചിട്ടുള്ളത്. രണ്ടു പേരെ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. ജയിലില്‍ നിന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കത്തെഴുതി നല്കിയ വിപിന്‍ ലാലും സുനിയെ ഫോണ്‍ വിളിക്കാന്‍. സഹായിച്ച അനീഷെന്ന പോലിസ് ഉദ്യോഗസ്ഥനും മാപ്പുസാക്ഷിയാണ്. നടി മന്ജൂവാര്യര് ഉള്‍പെടെയുള്ള സിനിമാമേഖലയില്‍ നിന്നുള്ള 50 ഓളം പേര് കേസില്‍ സാക്ഷികളാണ്. കുറ്റഫത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് പകര്‍പ്പും വിശദാംശങ്ങളും പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി കോടതി നാളെ പരിഗണിക്കും.