EBM News Malayalam

ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം : അടിമലത്തുറയില്‍ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ ധനമന്ത്രി മന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പ്രദേശവാസികളാണ് മന്ത്രിയെ തടഞ്ഞത്.ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്ന് അവര്‍ മന്ത്രിയോട് പരാതിപ്പെട്ടു. മോശം റേഷന്‍ അരി നല്‍കിയതിലും കാണാതായ ആളുകളുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാത്തതിലുമാണ് പ്രതിഷേധം. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പ്രതിഷേധക്കാര്‍ ഉമ്മന്‍ചാണ്ടിയെ മാത്രമാണ് സമരസ്ഥലത്തേക്ക് കടത്തി വിട്ടത്.ചെല്ലാനം സമരസമിതിയുടെ ആവശ്യങ്ങള്‍ ന്യായമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.