ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന് ആദിത്യന് അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന് ആദിത്യന് (63) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ആദിത്യന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഹൈദരാബാദില്‍ വ്യാഴാഴ്ച നടക്കും.
192 ല്‍ പുറത്തിറങ്ങിയ അമരന് എന്ന ചിത്രത്തിലൂടെയാണ് ആദിത്യന് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. തുടര്‍ന്നിങ്ങോട്ട് സീവലാപെരി പാണ്ടി, കിഴക്കു മുഖം, റോജ മലരേ, ആസൈ തമ്ബി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. 2003 ല്‍ പുറത്തിറങ്ങിയ കോവില്‍പ്പട്ടി വീരലക്ഷ്മി എന്ന ചിത്രത്തിലാണ് അവസാനം സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചത്.