EBM News Malayalam

ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവിക്കെതിരെ ട്രംപ്

വാഷിങ്ടണ്‍: റഷ്യയുടെ കൈയിലെ രഹസ്യരേഖകളെച്ചൊല്ലി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ദേശീയ രഹസ്യാന്വേഷണ വിഭാഗ മേധാവിയും വീണ്ടും ഏറ്റുമുട്ടുന്നു. റഷ്യയുടെ കൈയില്‍ ട്രംപിന്‍റെ രഹസ്യങ്ങളടങ്ങിയ ഡോസിയര്‍ ഉണ്ടെന്ന വിവരം പുറത്തുവിട്ടത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതിനെയാണ് ദേശീയ രഹസ്യന്വേഷണ വിഭഗം തലവന്‍ ജെയിംസ് ക്ലാപര്‍ എതിര്‍ത്തത്. ട്രംപിന്‍റെ സംഘത്തില്‍ പെട്ട കൂടുതല്‍ പേര്‍ റഷ്യയെ വിമര്‍ശിച്ചു.

Comments are closed, but trackbacks and pingbacks are open.