EBM News Malayalam

ദുല്‍ഖര്‍ സല്‍മാന്‍ അമല്‍നീരദ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്‍ അമല്‍നീരദ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ചിത്രത്തിന്‍റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അമേരിക്കയിലായിരുന്നു ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍. അമല്‍ നീരദ് എന്ന സ്റ്റൈലിഷ് സംവിധാനയകനൊപ്പം ദുല്‍ഖര്‍ ആദ്യമായി ഒരു മുഴുനീള ചിത്രത്തില്‍ ഒരുമിക്കുമ്ബോള്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ചിത്രത്തില്‍ പാലാക്കാരന്‍ അജി ജോണായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്‌.ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ കാര്‍ത്തിക മുരളീധരനാണ് നായിക. സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ജോണ്‍ വിജയ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് നിര്‍മാണം.

Comments are closed, but trackbacks and pingbacks are open.