EBM News Malayalam

ദക്ഷിണറെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അവസരം

ദക്ഷിണറെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ഡിവിഷനുകളിലായാണ് ഒഴിവുകൾ.

* ഫിറ്റർ, മെഷീനിസ്റ്റ്, ടേണർ.
യോഗ്യത: 10 +2 സംവിധാനത്തിൽ പത്താംക്ലാസ് തത്തുല്യം. അനുബന്ധട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. ട്രെയിനിംഗ് കാലാവധി: ഒരു വർഷം

* കാർപ്പെൻഡർ, വെൽഡർ
യോഗ്യത: എട്ടാം ക്ലാസ് തത്തുല്യം. അനുബന്ധട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും. ട്രെയിനിംഗ് കാലാവധി: വെൽഡർ ഒരു വർഷം, കാർപ്പെൻഡർ രണ്ടുവർഷം

* ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്
യോഗ്യത: 10 +2 സംവിധാനത്തിൽ പത്താംക്ലാസ് തത്തുല്യം. അനുബന്ധട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. ട്രെയിനിംഗ് കാലാവധി: ഒരു വർഷം

* മെക്കാനിക് ഡീസൽ മെയിന്റനൻസ്
യോഗ്യത: പത്താംക്ലാസ് തത്തുല്യം. അനുബന്ധട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. ട്രെയിനിംഗ് കാലാവധി: രണ്ടു വർഷം

* മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി)
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജിയോടുകൂടി 12ാം ക്ലാസ് തത്തുല്യം.
ട്രെയിനിംഗ് കാലാവധി: 6 മാസംമെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി)
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജിയോടുകൂടി 12ാം ക്ലാസ് തത്തുല്യം.
ട്രെയിനിംഗ് കാലാവധി: 6 മാസം

ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. പ്രായം: ജനുവരി 26 ന് 15 നും 24 നുമിടയിൽ. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.അപേക്ഷാ ഫീസ്: 100 രൂപ. Work Shop Personel Officer/S&T/Work Shop, Southern Railway ,Podanur,Coimbatore -641 023 എന്ന പേരിൽ കോയമ്പത്തൂരിൽ മാറാവുന്ന പോസ്റ്റർ ഓർഡറായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാർ, വികലാംഗർ, സ്ത്രീകൾ ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം: www.sr.indianrailways.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ അപേക്ഷയിൽ പതിക്കണം. പ്രായം, യോഗ്യത, ജാതി മറ്റ് സംവരണങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളും എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് രജിസ്ട്രേഷൻ നമ്പറും അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷ സാധാരണ പോസ്റ്റിലോ രജിസ്റ്റേഡ് ആയോ അയയ്ക്കാവുന്നതാണ്.

വിലാസം: The Work Shop Perosnnel Officer, Office of the Chief WorkShop Manager, Signal & Telecommunication Work Shop, Southern Railway-Podanur, Coimbatore – District – Tamil Nadu – 641 023. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21.

Comments are closed, but trackbacks and pingbacks are open.