തോമസ് ചാണ്ടിയുടെ രാജി : സിപിഐ – സിപിഎം ബന്ധം ഉലയുന്നു
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യവുമായി ബന്ധപ്പെട്ട് അവസാന മണിക്കൂറുകളില്‍ സിപിഐ കളിച്ച നാടകം ഇടതു മുന്നണിയെ വരും നാളുകളില്‍ പ്രതിസന്ധിയിലാക്കിയേക്കും. മന്ത്രി രാജിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത് സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂട്ടുകക്ഷി മന്ത്രിസഭയില്‍ പൊതുവായ പ്രശ്നം വരുമ്ബോള്‍ മാറിനിന്ന് ജനങ്ങള്‍ക്ക് മുന്നില്‍ മാന്യത നടിക്കാന്‍ സിപിഐ കാട്ടുന്ന വ്യഗ്രത സോഷ്യല്‍ മീഡിയയില്‍ പരക്കെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. തോമസ് ചാണ്ടി വിഷയത്തില്‍ ഇടതുമുന്നണിയിലെടുത്ത തീരുമാനം അംഗീകരിക്കുകയും പിന്നീട് പുറത്തുവന്നശേഷം സിപിഐ മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നു