” തോമസ് ചണ്ടി നല്കിയ ഹര്‍ജി ഭരണഘടനാ വിരുദ്ധം” ഹൈക്കോടതി
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കമമെന്നാവശ്യപ്പെട്ട് തോമസ് ചണ്ടി നല്കിയ ഹര്‍ജി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. നിലം-കായല്‍ കൈയേറ്റ കേസില്‍ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടിനെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കാനാവില്ല. സര്‍ക്കാറിനെതിരെ ഹര്‍ജി നല്കി മന്ത്രിസഭയില്‍ തുടരാനാകില്ല. അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി ഉത്തരവ് വ്യക്തമാക്കുന്നു.
തനിക്കെതിരെയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ദേവന് രാമചന്ദ്രനും പിഎന്‍ രവീന്ദ്രനും ചേര്‍ന്ന ബെഞ്ചാണ് തള്ളിയത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് പരാമര്ശിച്ചതിനെതിരെ തോമസ് ചാണ്ടിക്ക് വേണമെങ്കില്‍ ജില്ലാ കളക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കോടതി ഉന്നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിഞ്ഞത്.
റവന്യൂ മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണം നടത്തിയതെന്നാണ് തോമസ് ചാണ്ടി ഹര്‍ജിയില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ തന്നെയാണ് തോമസ് ചാണ്ടി കോടതിയിലെത്തിയത്. ഇത്തരത്തിലൊരു ഹര്‍ജി സമര്‍പ്പിക്കാന്‍ തോമസ് ചാണ്ടിക്ക് അവകാശമില്ല. അത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധി ചൂണ്ടിക്കാട്ടുന്നു. അതേസമയം തോമസ് ചാണ്ടി രാജിവെച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും ഇപ്പോള്‍ രണ്ട് തട്ടിലായിരുന്നു.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയാണ് എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് എന്‍സിപി നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് കുറച്ച് കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിച്ചിരുന്നില്ല. ഇക്കാര്യമെല്ലാം സിപിഐക്ക് അറിയാമായിരുന്നിട്ടും ഇതൊന്നും കണക്കാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതെന്നാണ് സിപിഎമ്മിന്റെ വാദം. ഇതിനു പിന്നാലെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷമിച്ച് ആര്‍എസ്പി നേതാവും രംഗത്ത് വന്നിരുന്നു.